നിപ: 

പി എസ് സി പ്രായോഗിക പരീക്ഷ മാറ്റിവച്ചു


 10.09.2021- 


നിപ സാഹചര്യത്തില്‍ കോ‍ഴിക്കോട് ജില്ലയില്‍ 2021 സെപ്തംബര്‍ 13 മുതല്‍ 15 വരെ നടത്താനിരുന്ന പ്രായോഗിക പരീക്ഷ (ഡ്രൈവിങ് ടെസ്റ്റ്) മാറ്റിവച്ചതായി പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സര്‍ക്കാര്‍ ഉടമസ്ഥതയിലുളള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍.എം.വി) (കാറ്റഗറി നം.390 /2018, 225/2018, 395/2018), ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍.എം.വി) എന്‍സിഎ, എസ്.സി (കാറ്റഗറി നം.019/2018 വയനാട് ജില്ല), കോഴിക്കോട് ജില്ലാ സഹകരണ ബേങ്കിലെ ഡ്രൈവര്‍ (കാറ്റഗറി നം. 396/2018) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോഴിക്കോട് മാലൂര്‍ക്കുന്ന് ഡിഎച്ച്ക്യൂ പരേഡ് ഗ്രൗണ്ടില്‍ (എ.ആര്‍ ക്യാമ്പ് പരേഡ് ഗ്രൗണ്ട്) എന്നീ പരീക്ഷകളാണ് മാറ്റിയത്.

കൊല്ലം, എറണാകുളം മേഖലകളില്‍ നടത്താന്‍ നിശ്ചയിച്ച മേല്‍ തസ്തികയുടെ പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല.