വേങ്ങാക്കളത്തിൽ അരിങ്ങാമാട് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക.

കാക്കൂർ: പിസി.പാലം വേങ്ങാക്കളത്തിൽ അരിങ്ങാമാട് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ.പി.സി.പാലം തണൽ സ്റ്റോപ്പിൽ നിന്നും ആരംഭിച്ച് അരിങ്ങാമാടിൽ അവസാനിക്കുന്ന 2കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡിന്റെ നാമമാത്രമായ ഭാഗം മാത്രമാണ് ടാറിംഗ് പൂർത്തിയാക്കി യത്.വേങ്ങാകളത്തിൽ ഹരിജൻ കോളനി നിവാസികൾ ഉൾപെടെ മലയോര മേഖലയിലെ നിരവധി ആളുകൾ ആശ്രയിക്കുന്ന ഏക റോഡാണ് ഇത്.മഴക്കാലമായതോടെ ചെളിയും വെള്ളക്കെട്ടിനും പുറമെ വലിയ കുഴികളും രൂപപ്പെട്ടതോടെ കാൽനടപോലും ദുസ്സഹമായ അവസ്ഥയിലാണ്.ഈ വഴി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ തെന്നിവീഴുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു.എത്രയും പെട്ടെന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമായി പഞ്ചായത്ത് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.