സി പി എം നേതാവ് പി എം കല്യാണിക്കുട്ടി അന്തരിച്ചു:

കാക്കൂർ :-കാക്കൂർ പഞ്ചായത്തിലെ സി പി ഐ (എം) ന്റെ തലമുതിർന്ന നേതാവ് പി എം കല്ല്യാണിക്കുട്ടി (70)  നിര്യാതയായി. കാക്കൂർ പഞ്ചായത്തിൽ പാർട്ടിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക്‌ വഹിച്ച നേതാവായിരുന്നു. സ്ത്രീകളെ സംഘടിപ്പിക്കുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച  മഹിളാ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവും ,ദീർഘ കാലം കക്കോടി ഏരിയ സെക്രട്ടറിയും പ്രവർത്തിച്ചിരുന്നു. പാർട്ടി കക്കോടി ഏരിയ കമ്മറ്റി അംഗവും ,രണ്ടു തവണ കാക്കൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും, കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ അംഗവും ആയിരുന്നു. നിലവിൽ കാക്കൂർ ലോക്കൽ കമ്മറ്റി അംഗമാണ്. കാക്കൂർ പഞ്ചായത്ത്‌ വനിതാ സഹകരണ സംഘം സ്ഥാപക പ്രസിഡന്റും, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകയുമായിരുന്നു.


ഭർത്താവ് :-എം എസ് മണിമാസ്റ്റർ (റിട്ട അധ്യാപകൻ). മക്കൾ : ജെസ്സി (എസ് ബി ഐ കൊടുവള്ളി ), ശിബി (ടൈറ്റാനിയം തിരുവനന്തപുരം ). മരുമക്കൾ :-ഷബ്‌ന (കെ ഡി സി ബാങ്ക് കക്കോടി ), സുമി.