ഐക്യദാർഢ്യ സദസ്സ് വിജയിപ്പിക്കും :-

നരിക്കുനി:കർഷക സമരത്തിനും ,ബന്ദിനും ഐകൃദാർഢ്യം പ്രകടിപ്പിച്ച് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഐക്യദാർഢ്യസദസ്സുകളുടെ ഭാഗമായി കൊടുവള്ളിയിൽ നടത്തുന്ന സദസ്സ് വിജയിപ്പിക്കാൻ എൽ.ജെ ഡി നരിക്കുനി പഞ്ചായത്ത്  കമ്മിറ്റി തീരുമാനിച്ചു. യോഗം എൽ.ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ജ്ഘാടനം ചെയ്തു.

ഒ.പി.മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷ്യം വഹിച്ചു. ടി പി ഗോപാലൻ, സി.കുഞ്ഞഹമ്മദ്, യൂനുസ് പാലങ്ങാട്, ഷഫീഖ് കൊയിലോത്ത്, എം.ജി സന്തോഷ് , ലിജാസ് കൊയിലോത്ത്  പ്രസംഗിച്ചു.