പത്താം ക്ലാസ് യോഗ്യതയുള്ള പി.എസ്‌.സി പരീക്ഷകൾ പൊതു പരീക്ഷയായി നടത്തും


  11.09.2021

       

പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്ക് പി.എസ്‌.സി നടത്താന്‍ നിശ്ചയിച്ചിരുന്ന മുഖ്യ പരീക്ഷകള്‍ പൊതു പരീക്ഷയായി നടത്തും.


ഡിസംബര്‍ 2,10 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഡിസംബര്‍ 11നു നടത്തും.


ഡിസംബര്‍ 11നു നടത്താന്‍ നിശ്ചയിച്ചിരുന്ന ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയുടെ മുഖ്യ പരീക്ഷ ഡിസംബര്‍ 10 നു നടത്തും.


ഒക്ടോബര്‍ 6നു യു.ജി.സി നെറ്റ് / ജെ.ആര്‍.എഫ് പരീക്ഷ നടക്കുന്നതിനാല്‍ അന്നു നടത്താനിരുന്ന അസി.പ്രഫസര്‍ (അറബിക്) തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ ഒക്ടോബര്‍ 28 ലേക്കു മാറ്റി.


നിപ്പയെ തുടര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് മേഖലാ ഓഫിസില്‍ നടത്താനിരുന്ന വിവിധ കമ്പനി, ബോര്‍ഡ്, കോര്‍പറേഷനിലേക്കുള്ള ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷയും മാറ്റി. 


കോഴിക്കോട് ജില്ലാ ഓഫിസില്‍ 13 മുതല്‍ 17 വരെ നടത്താനിരുന്ന പ്രമാണ പരിശോധന, നിയമന പരിശോധന എന്നിവയും മാറ്റി. കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളിലെ ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷകള്‍ക്കു മാറ്റമില്ല. പുതിയ തീയതി പിന്നീട് അറിയിക്കും.