സ്‌കൂൾ വാഹന ഫിറ്റ്നസ് ടെസ്റ്റ് 16-ന്


 14.10.2021


കോഴിക്കോട്: കോഴിക്കോട് ആർ.ടി. ഓഫീസിന്റെ പരിധിയിലുള്ള എല്ലാ സ്കൂൾ വാഹനങ്ങളുടെയും ഫിറ്റ്നസ് ടെസ്റ്റ് സാധാരണ ദിവസങ്ങളിലുള്ളതു കൂടാതെ 16-ന് ചേവായൂർ ടെസ്റ്റിങ്‌ ഗ്രൗണ്ടിൽ പ്രത്യേകമായി നടത്തും. അറ്റകുറ്റപ്പണി തീർത്തതിനുശേഷം മാത്രമേ വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിനു കൊണ്ടുവരാവു. ഫിറ്റ്നസ് ടെസ്റ്റിനു ഹാജരാക്കാതെ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട സ്കൂൾ മേലധികാരികൾ ഉത്തരവാദികളായിരിക്കുമെന്നും റിജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു


സ്പോട്ട് അഡ്മിഷൻ


കോഴിക്കോട്: കുറ്റിക്കാട്ടൂർ എ. ഡബ്ല്യൂ.എച്ച്. പോളി ടെക്‌നിക് കോളേജിൽ ഒഴിവുള്ള സീറ്റിൽ 16-ന് സ്പോട്ട് അഡ്മിഷൻ നടത്തും.


റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിലെത്തണം. ഫോൺ: 7012386489.


പ്രോജക്ട് അസിസ്റ്റൻറ്

    

കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. അപേക്ഷകൾ 23-നുമുമ്പ് പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. 26-ന് രാവിലെ 11 മുതൽ കൂടിക്കാഴ്ച നടക്കും


പ്രോജക്ട് അസിസ്റ്റന്റ് നിയമനം

    

ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് പട്ടികജാതി വിഭാഗക്കാരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽവിവരം പഞ്ചായത്ത് ഓഫീസ്/ വെബ്‌സൈറ്റിൽനിന്നും ലഭിക്കും. അഭിമുഖം 21-ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ.


പ്രോജക്ട് അസിസ്റ്റന്റ് നിയമനം


ചേളന്നൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികജാതിക്കാരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 22-ന് മൂന്നുമണിക്കകം പഞ്ചായത്ത് ഓഫീസിൽ നൽകണം. അഭിമുഖം 25-ന് രാവിലെ 11 മണി. ഫോൺ: 2260224.


പ്രോജക്ട് അസിസ്റ്റന്റ് നിയമനം


    

കോഴിക്കോട്: കാക്കൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 30-ന് രാവിലെ 11 മണിക്ക്