അജ്ഞാത

മൃതദേഹം തിരിച്ചറിഞ്ഞില്ല,


 താനൂർ ആൽബസാർ കടപ്പുറത്ത് കടലിലൂടെ ഒഴുകി എത്തി കഴിഞ്ഞ ദിവസം ഉച്ചയോടെ കണ്ടത്തിയ മൃതദേഹം ഇത് വരെ ആളെ തിരിച്ചറിഞ്ഞില്ല,ഒരു ആഴ്ചയോളം പഴക്കം തോന്നിക്കുന്ന മൃതദേഹമാണ് കടലിൽ നിന്നും കണ്ടത്തിയത്, സുമാർ 45 വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹം കടലിൽ ഒഴുകി കൊണ്ടിരിക്കുന്നത് നാട്ടുക്കാർ കണ്ടതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു,സന്നദ്ധപ്രവർത്തകരും, പോലീസും ചേർന്ന് കടലിൽ നിന്നും പുറത്തേക്കെടുത്ത മൃതദേഹം പൊന്നാനി കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടത്തി, മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി,വിവരമറിഞ് ഇന്ന് അമ്പലപുഴയിൽ നിന്നും ഒരു കുടുംബം വന്നെങ്കിലും അവരും തിരിച്ചറിഞ്ഞില്ല.