ഉത്തർപ്രദേശിൽ 5 കർഷകരെ കാറുകയറ്റിക്കൊന്ന് കേന്ദ്രമന്ത്രിയുടെ മകൻ -


പ്രതിഷേധിക്കുന്ന കർഷകർക്കുമേൽ വാഹനമോടിച്ചുകയറ്റിയാണ് കേന്ദ്രമന്ത്രിയും, ബിജെപി നേതാവുമായ അജയ്കുമാർ മിശ്രയുടെ മകൻ 5 കർഷകരെ കൊലപ്പെടുത്തിയിരിക്കുന്നത്. 8 കർഷകരുടെ നില ഗുരുതരമാണ്. ഇവരിൽ പലരും ഐ സി യുവിലാണ്.


യു പിയിലെ ലഖിംപൂര്‍ഖേരിയിൽ സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടി ഈ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്ത് സമാധാനപരമായി കര്‍ഷകര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് മന്ത്രിയുടെ മകൻ വാഹനം ഇടിച്ച് കയറ്റിയത്. 


സംഭവത്തെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങൾ കർഷകർ തീയിടുകയും ,സ്ഥലത്ത് നൂറുകണക്കിന് കർഷകരുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്,