ആര്യൻ ഖാൻ അറസ്റ്റിൽ
മുബൈയിലെ ലഹരി പാർട്ടി കേസിൽ: ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ്റെ അറസ്റ്റ് നർക്കോട്ടിക്സ് ബ്യൂറോ രേഖപ്പെടുത്തി.
ആര്യൻ ഖാനോടൊപ്പം എൻ.സി.ബി കസ്റ്റഡിയിൽ എടുത്ത മറ്റ് 7 പേരുടെ അറസ്റ്റും രേഖപ്പെടുത്തി.
വൈദ്യ പരിശോധനയ്ക്ക് ശേഷം ഉടൻ കോടതിയിൽ ഹാജരാക്കും.
മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തത്. മൂന്നു യുവതികൾ ഉൾപ്പടെ 13 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. കൊക്കെയ്നും, ഹാഷിഷ് ഉൾപ്പെടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ആര്യൻ ഖാൻ്റെ അറസ്റ്റ്
രേഖപ്പെടുത്തിയത്.പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻ.സി.ബി അപേക്ഷ നൽകും.

0 അഭിപ്രായങ്ങള്‍