മാസപ്പിറവി കണ്ടു റബീഉൽ അവ്വൽ ഒന്ന് 8/10/21 ന്;
നബിദിനം 19ന്
07-Oct-202
കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ 8/10/21 ന് റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. നബിദിനം ഒക്ടോബർ 19നായിരിക്കും.
ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കുവേണ്ടി പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി, കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‍ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരാണ് മാസപ്പിറവി വിവരം അറിയിച്ചത്.

0 അഭിപ്രായങ്ങള്‍