നരിക്കുനി: -വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ആരംഭിച്ച നരിക്കുനിയിലെ  ജനകീയ ഹോട്ടൽ ഒന്നാം വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം ഉദ്ഘാടനം ചെയ്തു. 


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജസീല മജീദ്, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഉമ്മുസൽമ, വാർഡ് മെമ്പർ സുനിൽകുമാർ , മെമ്പർമാർ , മജീദ് ടി.പി. സി.പി.ലൈല, വി.പി. മിനി, നെരോത്ത് മൊയ്തി, കെ.കെ.ചന്ദ്രൻ ,ഷെറീന കെ.കെ, സുബൈദ കെ.കെ, ലതിക, സെക്രട്ടറി അനീഷ്, എ.എസ്.ഗിരിജ, മുൻ മെമ്പർ എൻ കെ വേണുഗോപാൽ, സി.ഡി.എസ് ചെയർപേഴ്സൺ വൽസല, എന്നിവർ സംസാരിച്ചു.