ഇന്ത്യ വിൽക്കരുത് ,ഡി വൈ എഫ് ഐ ധർണ്ണ നടത്തി :-
നരിക്കുനി : എയർ ഇന്ത്യ ഉൾപ്പടെയുള്ള, ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കുത്തക കമ്പനികൾക്ക് വില്പന നടത്തുന്ന കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നരിക്കുനി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നരിക്കുനിയിൽ യുവജന ധർണ്ണ നടത്തി.സി ഐ ടി യു കക്കോടി ഏരിയ കമ്മറ്റി അംഗം സി മോഹനൻ ധർണ്ണ ഉത്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ നരിക്കുനി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ കെ മിഥിലേഷ് അദ്ധ്യക്ഷനായിരുന്നു .റംഷിദ് , മേഖല സെക്രട്ടറി കെ കെ വിമേഷ് ,നിതിൻ പി എം തുടങ്ങിയവർ സംസാരിച്ചു.

0 അഭിപ്രായങ്ങള്‍