വില വർദ്ധനവ് പിൻവലിക്കണം:
കോഴിക്കോട് :- അലൂമിനിയം ഫാബ്രിക്കേഷൻ വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) സംസ്ഥാന കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ അലൂമിനിയം മെറ്റീരിയലുകളുടെ വില വർദ്ധനവ് ,ഇന്ധന വിലയിലുണ്ടായ ഭീമമായ വർദ്ധനവ് ,കുത്തകകളുടെ കടന്നുകയറ്റം ഉൾപ്പടെ മേഖലയെ പ്രതിസന്ധി സൃഷ്ടിച്ച കൽക്കരി ലഭ്യത കുറവ് .തുടങ്ങിയ മേൽ വിഷയങ്ങളിൽ ഉണ്ടായ പ്രതിസന്ധികളിൽ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തൊഴിൽ വകുപ്പു മന്ത്രി വി.ശിവൻകുട്ടി ,ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്ക് എഴുതി തയ്യറാക്കിയ നിവേദനം കൈമാറി, ചടങ്ങിൽ ജീവൻ കക്കോടി ,പി.ഫൈസൽ, അബ്ബാസ്, പ്രബിത്ത്, നിധീഷ്, നിജാസ്, മനോജ്, ജിഷാദ്, റിജിൻ ലാൽ ,കോയ എന്നിവർ പങ്കെടുത്തു ,

0 അഭിപ്രായങ്ങള്‍