കടലിൽ കളിച്ചുകൊണ്ടിരിക്കെ 11കാരനെ കാണാതായി :-
22.11.2021-
കോഴിക്കോട് :- കൂട്ടുകാര്‍ക്കൊപ്പം കടലിൽ കളിച്ചുകൊണ്ടിരിക്കെ 11 വയസ്സുകാരനെ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് വെള്ളയില്‍ ഭാഗത്ത് തീരത്തോട് ചേര്‍ന്ന് കളിച്ചുകൊണ്ടിരിക്കെ തിരയില്‍ അകപ്പെട്ട് കാണാതായത്. പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വെളിച്ചക്കുറവ് മൂലം തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

0 അഭിപ്രായങ്ങള്‍