കൊടുവള്ളിയിലെ വ്യാപാരികൾ വികനത്തിന് എതിരല്ല. :-
കൊടുവള്ളി മർച്ചൻ്റ്സ് അസോസിയേഷൻ.
കൊടുവള്ളി ഫ്ലൈ ഓവർ കം അണ്ടർപാസ് പദ്ധതി നടപ്പിലാക്കുന്നതിന് വ്യാപാരികൾ എതിരാണ്
എന്ന തരത്തിൽ പൊതുജനങ്ങളേയും, അധികാരികളേയും, തെറ്റിദ്ധരിപ്പിക്കും വിധമുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്നും ,
കൊടുവള്ളിയിലെ വികസനത്തിന് വ്യാപാരി സമൂഹം എതിരല്ല എന്നും കൊടുവള്ളി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസ്താവനയിൽ
പറഞ്ഞു.
കൊടുവള്ളി ടൗണിൽ അനുദിനം
വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു വേണ്ടി നിലവിൽ
സർക്കാറിൻ്റെ പരിഗണനയിലുള്ള കിഫ്ബി പദ്ധതി നഷ്ടപ്പെട്ടു പോവാത്ത വിധം
നടപ്പിലാക്കി കൊടുവള്ളിയിലെ ഗതാഗതക്കുരുക്ക് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ബന്ധപ്പെട്ടവരോട് കൊടുവള്ളി മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
കുടിഴൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് മതിയായ നഷ്ട പരിഹാരങ്ങൾ നൽകി പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പ്ലാസ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഒ.കെ. നജീബ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സി.പി.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു.
സി.പി. റസാഖ് , എൻ.വി. നൂർ മുഹമ്മദ്, അക്ഷയ നസീർ മാസ്റ്റർ, വർണ്ണന ഉമ്മർ ഹാജി, ഒ.പി. റസാഖ്, എൻ.ടി. ഹനീഫ, എ.വൺ മൂസ്സ, അമീൻ കാരാട്ട്, അബ്ദുസമദ് കെ.പി, ബിച്ചി പറക്കുന്ന്, ഷാജി സുവർണ്ണ, അൻവർ യു.കെ.
എന്നിവർ സംസാരിച്ചു.
ട്രഷറർ സി.ടി. ഖാദർ നന്ദി പറഞ്ഞു.
വികസനത്തിന് തടസ്സം നിൽക്കരുത്:
(ജനകീയ സമിതി) കൊടുവള്ളിയിലെ ജനങ്ങളുടെ ചിരകാല അഭിലാഷവും രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരവുമായ കൊടുവള്ളി സിറാജ് കം അണ്ടർ പാസ്സ് പദ്ധതിക്കെതിരെ വ്യാപാരികളുടെ പേരിൽ ചിലർ നടത്തുന്ന കടയടപ്പ് പ്രതിഷേധത്തിൽ നിന്ന് മുഴുവൻ വ്യാപാരികളും വിട്ട് നിൽക്കണമെന്നും, പദ്ധതി നടപ്പാക്കുന്നതിന് കലക്ടർ വിളിച്ച് ചേർത്ത വ്യാപാരി പ്രതിനിധികളുടേയും, ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും യോഗത്തിൽ വെച്ച് പദ്ധതി പൂർണാർഥത്തിൽ നടപ്പാക്കാൻ എടുത്ത തീരുമാനത്തെ പിന്തുണക്കണമെന്നും ജനകീയ സമിതി യോഗം അഭ്യർഥിച്ചു. കൊടുവള്ളിയുടെ വികസനത്തിൽ വലിയ പങ്ക് വഹിക്കുന്ന ഒരു പദ്ധതിയാണ് ഫ്ലൈഓവർ നിർമാണം. തെറ്റിദ്ധാരണ സൃഷ്ടിച്ച് ഇത്തരം വികസന പ്രവർത്തനത്തിന് ആരും എതിര് നിൽക്കരുത്.രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാണ് ഈ പദ്ധതിയിലൂടെ സംജാതമാകുക. മുഴുവൻ ജനങ്ങളും ഇതിനോട് സഹകരിക്കണം.യോഗം ആവശ്യപെട്ടു. കോതൂർ മുഹമ്മദ് അദ്ധ്യക്ഷത വ ഹിച്ചു.കൺവീനർ കെ അസയിൻ, കെ പി മൊയ്തീൻ, മജീദ് മാനിപുരം, ആലിഹാജി, കെ സദാശിവൻ, അബ്ദുറഹിമാൻ കുട്ടി കെ.കെ, Op റസാഖ്, എപി സിദ്ധീഖ്, cm ബഷീർ, കെ ടി സുനി, കെ.കെ നാസർ,ആർ ടി രാമൻകുട്ടി ,, ഷാഹുൽ ഹമീദ്, ബാവ കരുവൻ പൊയിൽ, റഫീഖ് Nv പ്രസംഗിച്ചു.

0 അഭിപ്രായങ്ങള്