12 രാജ്യസഭ എം പി മാർക്ക് സസ്‌പെൻഷൻ .എളമരം കരിം, ബിനോയ് വിശ്വം ഉൾപ്പെടെ :-


 29.11.2021



എളമരം കരീം, ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭാ എം പി മാർക്ക് സസ്‌പെൻഷൻ.കഴിഞ്ഞ സമ്മേളന കാലയളവിൽ രാജ്യസഭയിൽ പ്രതിഷേധിച്ചതിന്റെ പേരിലാണ് സസ്‌പെൻഷൻ.പെഗസസ് വിവാദം, കാർഷിക നിയമങ്ങൾ എന്നിവയ്ക്കെതിരെയായിരുന്നു എംപിമാരുടെ പ്രതിഷേധം.

എളമരം കരിം , ബിനോയ് വിശ്വം,ഫുലോ ദേവി നേതം,ഛായ വർമ ,റിപുൺ ബോറ,രാജമണി പട്ടീൽ ,ഡോല സെൻ ,ശാന്ത ഛേത്രി ,സയിദ് നാസിർ ഹുസൈൻ , പ്രിയങ്ക ചതുർവേദി ,അനിൽ ദേശായ്,അഖിലേഷ് പ്രസാദ് സിങ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.