നെഹ്റു യുവ കേന്ദ്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു; 25,000 രൂപയും, പ്രശസ്തിപത്രവും :-
20.11.2021-
തിരുവനന്തപുരം: യുവജനക്ഷേമ-കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബുകള്‍ക്കുള്ള നെഹ്റു യുവ കേന്ദ്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെ ക്ലബ് സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതി അവാര്‍ഡ് നല്‍കുക. 25,000 രൂപയും, പ്രശസ്തിപത്രവുമാണ് ജില്ലാതല അവാര്‍ഡ്. സംസ്ഥാന തലത്തില്‍ 75000 രൂപയും ,ദേശീയ തലത്തില്‍ മൂന്ന് ലക്ഷം, ഒരു ലക്ഷം, 50000 എന്ന ക്രമത്തില്‍ മൂന്ന് അവാര്‍ഡുകളുമാണുള്ളത്., കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
പ്രത്യേക മാതൃകയിലുള്ള അപേക്ഷയില്‍ ഫോട്ടോ, വീഡിയോ, പത്ര കട്ടിംഗുകള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ സഹിതം ഡിസംബര്‍ എഴിന് മുമ്പായി അപേക്ഷിക്കണമെന്ന് ജില്ലാ യൂത്ത് ഓഫീസര്‍ അറിയിച്ചു. വിലാസം-ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്റു യുവ കേന്ദ്ര, താരാപഥം ലെയിന്‍, കുന്നുകുഴി, വഞ്ചിയൂര്‍ പി ഒ, തിരുവനന്തപുരം - 695035. ഫോണ്‍: 0471-2301206, 9526855487.

0 അഭിപ്രായങ്ങള്‍