എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന: പുല്ലാളൂരിൽ നിന്ന് 382 ഗ്രാം കഞ്ചാവും, 64 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു:
നരിക്കുനി: - ആർ.ടി.ഒ എൻഫോഴ്സ്മെന്റ് സംഘം പുല്ലാളൂർ മുട്ടാഞ്ചേരി ഭാഗത്ത് നടത്തിയ വാഹന പരിശോധയ്ക്കിടയിൽ കൈ കാണിച്ച് നിർത്താതെ പോയ മഹീന്ദ്ര ജീപ്പ് പിൻതുടർന്ന് നിർത്തുകയും പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് പ്രതികൾ മയക്കുമരുന്ന് പോലുളള വസ്തു വാഹനത്തിൽ സൂക്ഷിച്ച് വെച്ചിരിക്കാം എന്ന സംശയത്തിൽ പട്രോളിങ്ങിലായിരുന്ന കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ ദേവദാസിനെ വിവരം അറിയിക്കുകയും , പുല്ലാളൂർ പരപ്പിൽപ്പടിയിൽ വെച്ച് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് സംഘം തടഞ്ഞ് നിർത്തിയ മഹീന്ദ്ര ജീപ്പിൽ നിന്നും 382 ഗ്രാം കഞ്ചാവും, 64 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുക്കുകയുമായിരുന്നു. എക്സൈസ് പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, , സി.ഇ.ഒ മാരായ അഖിൽ.പി ,സൈമൺ ടി.എം,ഫെബിൻ എൽദോസ്, സുനിൽ.സി എന്നിവരുണ്ടായിരുന്നു. ഓടിപോയ പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായി എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.

0 അഭിപ്രായങ്ങള്‍