അനുമോദിച്ചു -
നരിക്കുനി: -കോവിഡ് കാലത്തും അർബുദത്തിന് മുന്നിൽ തളരാതെ സേവനം നടത്തിയ ആരോഗ്യ പ്രവർത്തക ഷൈജയെ സി പി ഐ (എം ) നരിക്കുനി ലോക്കൽ കമ്മറ്റി അനുമോദിച്ചു. അവരുടെ വീട്ടിലായിരുന്നു ചടങ്ങ്.സ്വന്തം ശരീരത്തെ മറന്നും ഷൈജ നടത്തിയ സേവനം സമൂഹം എന്നും സ്നേഹത്തോടെ ഓർക്കുമെന്ന് ചടങ്ങിൽ നേതാക്കൾ അഭിപ്രായപെട്ടു.ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനത്തിന് 2021 ലെ നഴ്സിങ്ങ് എക്സലൻസ് അവാർഡ് ഷൈജയെ തേടിയെത്തിയിരുന്നു.
ചടങ്ങ് ലോക്കൽ സെക്രട്ടറി കെ കെ മിഥിലേഷ് ഉപഹാര വിതരണം ചെയ്ത് ഉത്ഘാടനം ചെയ്തു , എൻ വി റംഷിദ് അദ്ധ്യക്ഷനായിരുന്നു , കെ ഷൈജു,എൻ രമേശൻ മാസ്റ്റർ, ഫൈസൽ, ഭരതൻ തുടങ്ങിയവർ സംസാരിച്ചു ,

0 അഭിപ്രായങ്ങള്‍