ലേഡീസ് ഹാവൻ ഉത്ഘാടനം ചെയ്തു:-

നരിക്കുനി.-

ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പി ടി എ യുടെ സഹകരണത്തോടെ നിർമിച്ച വിദ്യാർഥിനികൾക്കായുള്ള റസ്റ്റ്‌ റൂം മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  രാഘവൻ അടുക്കത്ത് ഉൽഘാടനം ചെയ്തു.കോളേജിലെ വിദ്യാർഥിനികൾക്കും, കോളേജുമായി ബന്ധപ്പെട്ടു വരുന്ന സ്ത്രീകൾക്കും ,എല്ലാം ഉപകാരപ്രദമാകുന്ന തരത്തിലാണ് റസ്റ്റ്‌ റൂം പണിപൂർത്തീകരിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ അബ്ദുറഹിമാൻ, പിടിഎ വൈസ് പ്രസിഡന്റ്‌  അനിൽകുമാർ, ബൈത്തുൽ ഇസ്സ സെക്രട്ടറി  മുഹമ്മദ്‌ അഹ്സനി, മാനേജർ . മൊയ്യ്തീൻകുട്ടി ഹാജി, . ധനുഷ എന്നിവർ ചടങ്ങിൽ സംസാരിച്ചു.