ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസുകാരന്‍ മരിച്ച സംഭവം; ആരോഗ്യ വകുപ്പ് നടപടികൾ ആരംഭിച്ചു -
:13.11.2021
നരിക്കുനി -വീര്യമ്പ്രം കല്യാണ സത്ക്കാര വീട്ടില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് നടപടിയെടുത്തു.
കല്യാണ വീട്ടിലേക്ക് ഭക്ഷണം വിതരണം ചെയ്ത മൂന്ന് കടകള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം അടച്ചുപൂട്ടി. ഉടൻ തന്നെ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ഡി എം ഒ യുടെ നിര്‍ദേശമുണ്ട്.സമീപ പ്രദേശമായ നരിക്കുനി ,ഉണ്ണിക്കുളം ,കിഴക്കോത്ത് തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തും.
കുണ്ടായി ചങ്ങളം കണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. വിവാഹവീട്ടില്‍ കൊണ്ടുവന്ന ചിക്കന്‍ റോളില്‍ നിന്ന് വിഷബാധയേറ്റെന്നാണ് സംശയം. വിവാഹത്തില്‍ പങ്കെടുത്ത ഭക്ഷ്യവിഷബാധയേറ്റ് ആറു കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മറ്റുള്ളവർക്ക് പരിശോധനയിൽ കുഴപ്പങ്ങളൊന്നുമില്ലാത്തതിനാൽ വീടുകളിൽ വിശ്രമത്തിലാണ് ,

0 അഭിപ്രായങ്ങള്‍