നന്മണ്ട ജില്ലാപഞ്ചായത്ത് ഡിവിഷൻ. ബിജെപി. എൽ.ഡി.എഫും, യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു :-                                         

   

16• 11•2021


കോഴിക്കോട്: ജില്ലാപഞ്ചായത്ത് നന്മണ്ട ഡിവിഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഗിരിജ വലിയപറമ്പിലാണ് ബി ജെ പി സ്ഥാനാർത്ഥി ,   എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം. നന്മണ്ട നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ കക്കോടി ഏരിയ സെക്രട്ടറിയുമായ റസിയ തോട്ടായിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി.

കാക്കൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ജമീലയാണ് യു.ഡി.എഫ്. സ്ഥാനാർഥി. ഡിസംബർ ഏഴിനാണ് ഉപതിരഞ്ഞെടുപ്പ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാനത്തിൽ ജമീല രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്.