വീട്ടിലേക്കുള്ള വഴിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി പരാതി :-
നരിക്കുനി: - നൻമണ്ട റോഡിൽ ചാലിയേക്കരതാഴം പെട്രോള്‍ പമ്പിനുസമീപത്തെ വീട്ടിലേക്കുള്ള വഴിയിലാണ് മാലിന്യം വലിച്ചെറിയുന്നതായി പരാതി ,രാത്രി പമ്പില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നുമാണ് ഭക്ഷണാവശിഷ്ടങ്ങളും, മദ്യ കുപ്പികളുമടക്കം അലക്ഷ്യമായി നിക്ഷേപിക്കുന്നത്. ഇതിനെതിരെ പമ്പ് അധികൃതരോട് പരാതിപ്പെട്ടിട്ടും, മാറ്റങ്ങളൊന്നുമില്ലെന്ന് സമീപവാസികള്‍ പറയുന്നു.മാലിന്യങ്ങളും ,മദ്യക്കുപ്പികളും അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കാക്കൂർ പോലീസ് ,ആരോഗ്യ വകുപ്പ് തുടങ്ങിയവർക്ക് പരാതി നൽകി ,

0 അഭിപ്രായങ്ങള്‍