നരിക്കുനി നെടിയനാട് കളത്തിൽപ്പാറ ശ്രീ ഭഗവതി ക്ഷേത്ര സ്തുതി ഗീതങ്ങളുടെ ഓഡിയോ പ്രകാശന കർമ്മം ക്ഷേത്ര സന്നിധിയിൽ വച്ച് നടത്തി.

 മേൽശാന്തി പുഴക്കര ഇല്ലം വിഷ്ണു നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി പുതുശ്ശേരി മന ശ്രീകുമാർ നമ്പൂതിരി കെ പി നെടിയനാടിൽ നിന്നും ഓഡിയോ ഏറ്റുവാങ്ങിയാണ് ഉൽഘാടന കർമ്മം നിർവ്വഹിച്ചത്. കെ പി നേടിയനാട് രചനയും, സംഗീതവും, നിർമ്മാണവും നിർവ്വഹിച്ച സ്തുതി ഗീതങ്ങൾ സബീഷ് കൊമ്മേരിയും, ജിഷ   ഉമേഷും ചേർന്നാണ് ആലപിച്ചത്. ക്രിയേറ്റീവ് ഹെഡ് ആയി ഷിബു നിർമ്മാല്യം (സിനി ആർട്ടിസ്റ്റ് ), ബി ജി എം സലാം വീരോളി (സിനിമ സംഗീത സംവിധായാകൻ),മിക്സിങ് റഷീദ് (നാസ് സ്റ്റുഡിയോ കുറ്റിക്കാട്ടൂർ,) എന്നിവരും നിർവ്വഹിച്ചു, പ്രസ്തുത ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ്‌ ലോഹിദാക്ഷൻ, സെക്രട്ടറി അനിൽ തയ്യുള്ളതിൽ, രക്ഷാധികാരി മാധവൻ നായർ രണ്ടൊടിയിൽ, വൈസ് പ്രസിഡന്റ്‌ അരവിന്ദൻ മടവൂർ എന്നിവർ  സംസാരിച്ചു.