സ്റ്റുഡൻസ് പോലീസ് കേഡറ്റ്

യൂണിറ്റ് അനുവദിച്ചു.


 കുട്ടമ്പൂർ ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിറക്കി. സംസ്ഥാനത്ത് ഈ അധ്യയന വർഷം സർക്കാർ രണ്ടാം ഘട്ടത്തിൽ അനുവദിച്ച പതിനേഴ് സ്കൂളുകളിൽ ഒന്ന് ആണ് കുട്ടമ്പൂർ എച്ച്. എസ്.എസ്.ഏറെ കാത്തിരിപ്പിനു ശേഷമാണ് യൂണിറ്റ് സ്കൂളിന്ലഭിക്കുന്നത്. അതിനാൽ ഏറെ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും മാനേജ്‌മെൻ്റ് കമ്മറ്റിയും.ഈ  വർഷം തന്നെ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് ഹെഡ്മാസ്റ്റർ കെ.പി. രാജൻ അറിയിച്ചു. എസ്.പി.സി.യൂണിറ്റ് യാഥാർഥ്യമാക്കിയ കേരള സർക്കാരിനെയും സ്ഥലം എം.എൽ.എയും വനം വകുപ്പ് മന്ത്രിയുമായ എ കെ.ശശീന്ദ്രനെയും അണിയറയിൽ പ്രവർത്തിച്ചവരെയും സ്ക്കൂൾ പി.ടി.എ.കമ്മറ്റി അഭിനന്ദിച്ചു.