കേരള സംസ്ഥാന സർക്കാർ , കൃഷിവകുപ്പ് മുഖേന സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ പദ്ധതിയിൽ സബ്സിഡി നിരക്കിൽ അബ്ദുറഹിമാൻ ചിരുകണ്ടൻമ്പലത്ത് കാവുംപൊയിലിനു ലഭിച്ച ടില്ലർ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം നിർവഹിച്ചു.


ചടങ്ങിൽ വാർഡ് മെമ്പർ ലതിക അദ്ധ്യക്ഷത വഹിച്ചു. ബ്ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന,

മെമ്പർമാരായ മൊയ്തി നെരോത്ത്, വി.പി. മിനി, കൃഷി ഓഫീസർ ദാന മുനീർ , ഖാദർ,പാടശേഖര സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.