ബി.പി.എല്‍. കുടുംബങ്ങള്‍ക്ക്‌ സൗജന്യ വൈദ്യുതി കണക്ഷന്‍ 


1000 വാട്ട്സ് വരെ കണക്ടഡ്‌ ലോഡുള്ളതും ബി.പി.എല്‍. വിഭാഗത്തില്‍പെട്ടതുമായ ഗാര്‍ഹിക വൈദ്യുതി കണക്ഷനു വേണ്ടിയുള്ള അപേക്ഷകര്‍ക്ക്‌, 200 മീറ്റര്‍ വരെ ലൈന്‍ വലിക്കേണ്ടുന്ന, പോസ്റ്റ്‌ ആവശ്യമുള്ള കണക്ഷനുകള്‍ ഉള്‍പ്പടെ സൗജന്യമായി KSEBL ന്റെ തനതു ഫണ്ടില്‍ നിന്നും നല്‍കി വരുന്നു. 


ബി.പി.എല്‍ വിഭാഗത്തിലെ സൗജന്യ കണക്ഷന്‍ ലഭിക്കുവാന്‍, അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖ, ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖ, ബി.പി.എല്‍. രേഖ എന്നിവ സമര്‍പ്പിക്കേണ്ടതാണ്‌.