പുന്നശ്ശേരി കിണറ്റിൽ നിന്ന് നിലയ്ക്കാത്ത ശബ്ദം; നാട്ടുകാർ ആശങ്കയിൽ :-



 30.11.2021- 



ന​രി​ക്കു​നി: കി​ണ​റ്റി​ല്‍​നി​ന്നു​ള്ള നി​ല​യ്ക്കാ​ത്ത ശ​ബ്​​ദം വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും ആ​ശ​ങ്ക​യി​ലാ​ഴ്​​ത്തു​ന്നു.

ചേ​ള​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പു​ന്ന​ശ്ശേ​രി വേ​ല​ന്‍​ക​ണ്ടി മോ​ഹ​ന​‍െന്‍റ ത​റ​വാ​ട് വീ​ട്ടി​ലെ കി​ണ​റി​ല്‍​നി​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ശ​ബ്​​ദം കേ​ള്‍​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.


പ​ശു​വി​ന് വെ​ള്ളം കൊ​ടു​ക്കാ​ന്‍ മോ​ഹ​ന​‍െന്‍റ സ​ഹോ​ദ​ര​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ശ​ബ്​​ദം കേ​ട്ടു​തു​ട​ങ്ങി​യ​ത്. 18 കോ​ല്‍ ആ​ഴ​മു​ള്ള കി​ണ​റി​ലേ​ക്ക് നോ​ക്കി​യ​പ്പോ​ള്‍ ഒ​ന്നും ത​ന്നെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തു​മി​ല്ല.


ഉ​ട​നെ പ​രി​സ​ര​വാ​സി​ക​ളെ വി​ളി​ച്ച്‌​ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങു​ന്ന ശ​ബ്​​ദ​മാ​ണ് കേ​ള്‍​ക്കു​ന്ന​തെ​ങ്കി​ലും കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ന് ഒ​രു ച​ല​ന​വു​മി​ല്ല എ​ന്ന​താ​ണ് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്‌​ത്തു​ന്ന​ത്.


കാ​ക്കൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് സി.​എം. ഷാ​ജി​യും ,ഉ​ദ്യോ​ഗ​സ്ഥ​രും കി​ണ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. ജി​യോ​ള​ജി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. പു​ന്ന​ശ്ശേ​രി ഗ്രാ​മ​ത്തി​ലെ അ​ത്ഭു​ത​ക്കി​ണ​ര്‍ കാ​ണാ​ന്‍ പ​രി​സ​ര പ്ര​ദേ​ശ​ത്തു​നി​ന്ന്​ ജ​നം എ​ത്തു​ക​യാ​ണ്.