അറക്കൽ ബീവി യാത്രയായി...
തലശ്ശേരി:അറക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു...
അറക്കൽ രാജ കുടുംബത്തിന്റെ 39 മത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി യാത്രയായി.
87 വയസ്സായിരുന്നു.
കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം.
മദ്രാസ് പോർട്ട് അഡ്മിനിട്രേറ്റിവ് ഓഫീസറായി വിരമിച്ച പരേതനായ എ.പി ആലിപ്പിയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്. ജാമാതാക്കൾ: എ കെ താഹിറ, സി പി അശ്രഫ്, പരേതനായ എം കെ അഷറഫ്.

0 അഭിപ്രായങ്ങള്‍