പുത്തലത്ത് താഴം പാലം തകർന്നു :-
നരിക്കുനി :-നരിക്കുനി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ പുത്തലത്ത് താഴം പാലം തകർന്ന് തോട്ടിലേക്ക് പതിച്ചു. 25 വർഷത്തിലധികം പഴക്കമുള്ള പാലമാണ് തകർന്നത്. തകർന്ന പാലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീമിന്റെയും, വാർഡ് മെമ്പർ മിനി പുതിയോത്തിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതിയും, ഉദ്യോഗസ്ഥരും സന്ദർശിച്ചു. തകർന്ന പാലം പുനർനിർമ്മിക്കാൻ എത്രയും പെട്ടെന്ന് വേണ്ട നടപടി സ്വീകരിക്കണമെന്ന് പ്രാദേശവാസികൾ ആവശ്യപ്പെട്ടു,

0 അഭിപ്രായങ്ങള്‍