നരിക്കുനിയുടെ ഷൈജയെ തേടി നഴ്സിങ് എക്സലൻസ് പുരസ്കാരം
08.11.2021
തിരുവനന്തപുരം: ആരോഗ്യരംഗത്തെ കേരള മോഡലിന് പിന്നിലെ കരുത്തുറ്റ കരങ്ങളായ നഴ്‌സുമാരുടെ മികവിനെ ആദരിക്കുന്ന ന്യൂസ് എക്‌സലൻസ് അവാർഡ് പ്രഖ്യാപിച്ചു. നഴ്‌സിങ് രംഗത്തെ പുത്തൻ വാഗ്ദാനങ്ങൾക്കുള്ള റൈസിംഗ് സ്റ്റാർ പുരസ്‌കാരം മുതൽ അധ്യാപന മികവിനും, ചികിത്സാ രംഗത്തെ മികവിനും, ഭരണ മികവിനും, പൊതുജനങ്ങൾക്ക് നൽകിയ സേവനത്തിനും അടക്കം ആറ് വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
നരിക്കുനി ഗവ: ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്ന ഷൈജക്കാണ് സ്പെഷ്യൽ ജൂറി അവാർഡ്. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
അർബുദം സ്വന്തം ശരീരത്തെ കാർന്നു തുടങ്ങിയിട്ടും, കൈവിടാത്ത മനക്കട്ടിയുടെ ഷൈജ ഇപ്പോഴും പാലിയേറ്റീവ് സേവനം തുടരുന്നു.
കുറഞ്ഞ കാലം അർബുദ ചികിത്സയിൽ മാറി നിന്നെങ്കിലും ഈ കാലത്ത് അവർ നരിക്കുനി പാലിയേറ്റീവ് കെയറിൽ സേവനം തുടർന്നു.
നരിക്കുനി സ്വദേശിയായ ഷൈജയുടേത് ഭർത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബമാണ്.

0 അഭിപ്രായങ്ങള്‍