നൻമണ്ട കോ-ഓപ്പറേറ്റീവ് ബാങ്കിൽ കയറി ജീവനകാരിയെ വെട്ടി പരിക്കേൽപ്പിച്ചു :-
നന്മണ്ട: ബാങ്കിൽ കയറി തന്റെ മുൻഭാര്യയാണെന്ന് കരുതി യുവാവ് ജീവക്കാരിയെ വെട്ടി.തിങ്കൾ (15/11/21) ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് നന്മണ്ട കോ ഓപ്പറേറ്റീവ് ബാങ്കിൽ ആണ് സംഭവം നടന്നത് , പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നന്മണ്ട സ്വദേശി ബിജു മാക്കടമ്പത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു, ബാങ്കിലെ ജീവനക്കാരിയായ ശ്രീഷ്മ മാവൂരുകണ്ടിക്കാണ് വെട്ടേറ്റതെന്ന് സംഭവത്തിനു ദൃക്സാക്ഷിയായ നന്മണ്ട ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറി പ്രിയരഞ്ജൻ പറഞ്ഞു. ബിജുവിനെ ആദ്യഭാര്യ ഈ ബാങ്കിൽ ജീവനക്കാരിയാണ്, ബിജുവുമായുള്ള വിവാഹബന്ധം നിയമപരമായി വേർപെടുത്തിയ ആദ്യഭാര്യ മറ്റൊരു വിവാഹം കഴിച്ചു കുടുംബസമേതം ജീവിക്കുകയാണ് ,ഇവരും ശ്രീഷ്മയും തമ്മിൽ രൂപസാദൃശ്യമുണ്ടെന്നും ഇവരാണെന്ന് കരുതിയാണ് ശ്രീഷ്മയെ ഇയാൾ ആക്രമിച്ചതെന്നും പ്രിയരഞ്ജൻ ദാസ് പറയുന്നു. ശ്രീഷ്മയുടെ കയ്യിൽ രണ്ടിടത്ത് വെട്ടേറ്റിട്ടുണ്ട്. മൂന്നാമത്തേത് കഴുത്തിനു വെട്ടാൻ ശ്രമിക്കവേ ബാങ്കിലെ ജീവനക്കാർ എത്തി പ്രതിയെ പിടിച്ചു മാറ്റുകയായിരുന്നു. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബാലുശ്ശേരി പോലീസ് അറിയിച്ചു. ബാങ്കിലെ ജീവനക്കാരുടെയും, പ്രതിയുടെയും, മൊഴിയെടുക്കും എന്നും അതിനുശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും പോലീസ് അറിയിച്ചു,

0 അഭിപ്രായങ്ങള്‍