കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം :-
നരിക്കുനി: -ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൽ മടവൂരിലെ മുട്ടാഞ്ചേരിയിൽ യുവജന റാലിയും പൊതു യോഗവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ ഷിബിൻ ലാൽ അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.ഷിജിത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ടി.പി രഹ്ന സബീന മുഖ്യ പ്രഭാഷണം നടത്തി. ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് സെക്രട്ടറി വി.കെ വിവേക്, ജില്ല കമ്മിറ്റി അംഗം കെ.എം നീനു,ബ്ലോക്ക്ട്രഷറർ ഒ അബ്ദുറഹിമാൻ ബ്ലോക്ക് ജോ: സെക്രട്ടറി ബി.സി അനുജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഡിവൈഎഫ്ഐ മടവൂർ മേഖല സെക്രട്ടറി ഇ.വൈശാഖ് സ്വാഗതവും മേഖല പ്രസിഡൻ്റ് എന്‍. അശ്വിൻ ദാസ്.നന്ദിയും പറഞ്ഞു.

0 അഭിപ്രായങ്ങള്‍