അനധികൃതമായി ജനറേറ്ററുകൾ സ്ഥാപിച്ച സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കി
22/11/2021 – ല്‍ കട്ടപ്പന ഇലക്ട്രിക്കല്‍ സെക്ഷനോഫീസിന്റെ പരിധിയില്‍, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ച് വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ കെ എസ് ഇ ബി ലൈൻമാൻ എം. വി. ജേക്കബ് (51) മരണപ്പെട്ടു. പ്രാഥമിക പരിശോധനയില്‍, ഒരു ഉപഭോക്താവിന്റെ സ്ഥാപനത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ജനറേറ്ററില്‍ നിന്നും വൈദ്യുതി പ്രവഹിച്ചാണ് അപകടം ഉണ്ടായത് എന്നാണ് മനസ്സിലാക്കുന്നത്. കെ എസ് ഇ ബിയും, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റ്ററേറ്റും ചേര്‍ന്ന്‍ സംയുക്ത പരിശോധന നടത്തി അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ജനറേറ്ററുകള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി.
കൂടാതെ, അനധികൃതമായി സ്ഥാപിച്ച ജനറേറ്ററുകളില്‍ നിന്നും വൈദ്യുതി പ്രവഹിച്ചുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ക്ക് ഉത്തരവാദികള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും, വൈദ്യുതി വകുപ്പ് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി.

0 അഭിപ്രായങ്ങള്‍