മദ്യ-മയക്കു മരുന്ന് മാഫിയയെ അമർച്ച ചെയ്യണം :-
നരിക്കുനി:നരിക്കുനി ടൗണിലും ,പരിസര പ്രദേശങ്ങളിലും പിടി മുറുക്കിയ മദ്യ മയക്കു മരുന്ന് മാഫിയയെ അമർച്ച ചെയ്ത് പ്രദേശത്തെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സിപിഐ (എം )നരിക്കുനി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം മെഹബൂബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി സി രവീന്ദ്രൻ, കെ കെ മിഥിലേഷ് ,ഐ ആമിന ടീച്ചർ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. മാമ്പറ്റ ശ്രീധരൻ ,കെ എം രാധാകൃഷ്ണൻ, ടി കെ സോമനാഥൻ ,എൻ രാജേഷ് ,കെ പി മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ കെ മിഥിലേഷ് സെക്രട്ടറിയായി 15അംഗ ലോക്കൽ കമ്മറ്റിയെ തിരഞ്ഞെടുത്തു.

0 അഭിപ്രായങ്ങള്‍