ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു :-
നരിക്കുനി.
ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്യത്തിൽ പി ജി വിദ്യാർത്ഥികൾക്കായി നെറ്റ്, ജെആർഎഫ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ അബ്ദുറഹിമാൻ പ്രോഗ്രാം ഉൽഘാടനം ചെയ്തു. ഓറിയന്റേഷൻ ക്ലാസിന് കോടഞ്ചേരി ഗവ. കോളേജ് കോമേഴ്‌സ് റിസർച് വിഭാഗം അസി. പ്രൊഫസർ ഡോ. ജുബൈർ ടി നേതൃത്യം നൽകി. വൈസ് പ്രിൻസിപ്പൽ ശ്രീ. ഷമീർ കെ, കോമേഴ്‌സ് വിഭാഗം മേധാവി ശ്രീ. സുരേഷ് എം, കോർഡിനേറ്റേഴ്സ് ശ്രീമതി. സുൽഫിയ ഭാനു, ശ്രീ. ഷിയോ ലാൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ. വിപ്ലവദാസ്, ശ്രീമതി. അഞ്ജന എന്നിവർ സംസാരിച്ചു.

0 അഭിപ്രായങ്ങള്‍