ഓടകൾ തുറന്ന് വൃത്തിയാക്കിയില്ല. മഴ ദുരിതപ്പെയ്ത്തായി നരിക്കുനി ആശുപത്രി ക്കുള്ളിലും, കോമ്പൗണ്ടിലും.
3.11.2021-
നരിക്കുനി: -മഴ ശക്തമായി പെയ്ത ഇന്ന് ഉച്ചക്ക് ശേഷം നരിക്കുനി ആശുപത്രി കോമ്പൗണ്ടിലെ കാഴ്ചകൾ കരളലിയിപ്പിക്കുന്നതാണ്.
ഓടകൾ സമയാസമയം വൃത്തിയാക്കാത്തത് കാരണം വെള്ളം ഒഴിഞ്ഞു പോകാതെ അങ്ങാടിയിലും,ആശുപത്രി കോമ്പൗണ്ടിലും കെട്ടിക്കിടന്നതാണ് ഈ ദുരിതത്തിന് കാരണമായത്.
മഴക്കാല പൂർവ്വ ശുചീകരണ പദ്ധതികൾക്കുവേണ്ടി ഫണ്ടുകൾ വെക്കുന്നുണ്ടെങ്കിലും, കാര്യക്ഷമമായും, ക്രിയാത്മകമായും വിനിയോഗിക്കപ്പെടാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം.
മഴ കനത്തു പെയ്തു മുട്ടോളം വെള്ളം കെട്ടി നിന്നപ്പോൾ രോഗിയെ കയ്യിലെടുത്ത് കൂടെയുള്ള ആൾ കൊണ്ടുപോകുന്ന വീഡിയോ ദുരിത കാഴ്ചയായി. ആശുപത്രിക്കകത്തും വെള്ളം കയറിയത് വീഡിയോയിൽ ദൃശ്യമാണ്. വീഡിയോസാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് .

0 അഭിപ്രായങ്ങള്‍