മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് ഫലം നല്‍കാം:
തിരുവനന്തപുരം: സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കും മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് നീറ്റ് സ്കോര്‍ ഓണ്‍ലൈനായി നല്‍കണം.www.cee.kerala.gov.in വെബ്സൈറ്റില്‍ 24ന് വൈകിട്ട് 5വരെ സ്കോര്‍ നല്‍കാം. നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷാ ഫലം ഓണ്‍ലൈനായി നല്‍കാത്തവരെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തില്ല. തപാല്‍ വഴിയോ നേരിട്ടോ സ്വീകരിക്കില്ല. പ്രോസ്‌പെക്ടസും വിജ്ഞാപനവും വെബ്സൈറ്റില്‍. ഹെല്‍പ്പ് ലൈന്‍- 0471 2525300

0 അഭിപ്രായങ്ങള്‍