സിപിഐഎം സെമിനാർ നടത്തി 


നരിക്കുനി:നവംബർ 27 28 തിയ്യതിയിൽ പറമ്പിൽ ബസാറിൽ നടക്കുന്ന സിപിഐഎം കക്കോടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ദേശീയത നായാട്ടിനിറങ്ങുമ്പോൾ എന്ന വിഷയത്തിൽ നരിക്കുനിയിൽ സെമിനാർ നടത്തി. സിപിഐഎം ജില്ലാ കമ്മറ്റി അംഗം പി കെ പ്രേമനാഥ് വിഷയാവതരണം നടത്തി.സംഘപരിവാർ പുറത്തെടുക്കുന്ന കപട ദേശീയത യഥാർത്ഥ രാജ്യ സ്നേഹികൾ തിരിച്ചറിയുകയും അതിനെതിരെ അണിനിരക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏരിയ കമ്മറ്റി അംഗം വി ബാബു അധ്യക്ഷനായി. കെ എം രാധാകൃഷ്ണൻ കെ പി മോഹനൻ എന്നിവർ സംസാരിച്ചു. കെ കെ മിഥിലേഷ് സ്വാഗതവും കെ പി പ്രേംകുമാർ നന്ദിയും പറഞ്ഞു.