:കുട്ടമ്പൂർ ആയുർവേദ ഡിസ്പൻസറി റോഡ് തുറന്നു :- കുട്ടമ്പൂർ :കുട്ടമ്പൂരിൽ സ്ഥിതി ചെയ്യുന്ന കാക്കൂർ പഞ്ചായത്ത് ആയുർവേദ ഡിസ്പൻസറിയിലേക്കുള്ള റോഡിൻ്റെ പൂർത്തീകരണ ഉൽഘാടനം വാർഡ് മെമ്പർ കേയക്കണ്ടി ഷംന ടീച്ചറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.എം.ഷാജി നിർവഹിച്ചു.ധാരാളം രോഗികൾ ആശുപത്രിയിൽ എത്താൻ ആശ്രയിക്കുന്ന റോഡിൻ്റെ പൂർത്തീകരണം നാട്ടുകാരുടെ വലിയ സ്വപ്നമായിരുന്നു. ചടങ്ങിൽ കാക്കൂർ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ :അബ്ദുൽ ഗഫൂർ,:ശൈലേഷ്, മെമ്പർമാരായ പ്രബിത ,മംഗലശ്ശേരി ഷാജി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.വിശ്വംഭരൻ, ഒ.കെ.ലോഹിതാക്ഷൻ, ഒ.പി കൃഷ്ണദാസ്, എ.കെ.അഹമ്മത് മാസ്റ്റർ, പുരുഷു കുട്ടമ്പൂർ ,ഒ.കെ പ്രഭീഷ്, മെഡിക്കൽ ഓഫീസർ ഡോ: വിജയലക്ഷ്മി കെ.കെ. ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.

0 അഭിപ്രായങ്ങള്‍