പ്രവേശനോത്സവം:-
ഒന്നരവര്‍ഷത്തിന് ശേഷം തിരികെ സ്കുളിലെത്തിയ കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെഎട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ പി.ടി.എ.കമ്മറ്റിയുടെ നേതൃത്യത്തിൽ ചെണ്ടമേളയുടെ അകമ്പടിയോടെ വരവേൽപ് നൽകി. . ജില്ലാ പഞ്ചായത്ത് അംഗം ഐ. പി രാജേഷ് പ്രവേശനോത്സവം ഉൽഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ കെ. പി രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കേയക്കണ്ടി ഷംന ടീച്ചർ, മാനേജർ മൊയ്തീൻ കോയ മാസ്റ്റർ, പി.ടി.എ.പ്രസിഡണ്ട് അബ്ദുൾ റഷീദ്.ഏ.കെ, പി.ടി.എ അംഗങ്ങളായ അനിത കുമാരി, ഷാജി, സൗധ,ജമാൽ, സിറാജുദ്ദീൻ, എന്നിവർ സംസാരിച്ചു. സ്റ്റാഫ് സിക്രട്ടറി ഷജിൽ കുമാർ .യു.സ്വാഗതവും ബിന്ദു.എസ്.കൃഷ്ണ നന്ദിയും പറഞ്ഞു.

0 അഭിപ്രായങ്ങള്‍