കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ 18 പ്രോജക്ട് അസിസ്റ്റന്റ്


 24.12.2021 


കൊച്ചിൻ ഷിപ്പ് യാർഡിൽ 18 പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമായിരിക്കും.തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ.


മെക്കാനിക്കൽ 1, ഇലക്ട്രിക്കൽ 2, ഇലക്ട്രോണിക്സ്3, ഇൻസ്ട്രമെന്റേഷൻ1, സിവിൽ 4 ,

ഇൻഫർമേഷൻ ടെക്നോളജി3: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.


കൊമേഴ്സ്യൽ2: മൂന്ന് വർഷത്തെ കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ അല്ലെങ്കിൽ ബി.എ./ബി.എസ്സി./ബി.കോം./ബി.സി.എ./ബി.ബി.എ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഫിനാൻസ്2: എം.കോമും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cochinshipyard.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 28.