പൂർവ്വ വിദ്യാർത്ഥി സംഗമം 29ന് :-

നരിക്കുനി.

മലയോര മേഖലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങൾ നൽകിയ ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിക്കുന്നു. ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സംഗമം നടക്കുന്നത്. കോളേജ് പഠനകാലത്തെ ഓർമ്മകൾ പങ്ക് വെക്കുവാനും അനുഭവങ്ങൾ പങ്കുവെക്കുവാനും വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർഥികൾ കോളേജിൽ എത്തിച്ചേരണം എന്ന് സംഘാടക സമിതി അറിയിച്ചു.