49 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം ഇറങ്ങി :-


 22.12.2021 


തിരുവനന്തപുരം :കേരള പബ്ലിക് സർവീസ് കമ്മിഷൻ 49 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. 



ഓൺലൈൻ അപേക്ഷയ്ക്കും വിവരങ്ങൾക്കും: www.keralapsc.gov.in അവസാനതീയതി: ജനുവരി 19. 

തസ്തിക, ഒഴിവുള്ള ഡിപ്പാർട്ട്മെന്റ് എന്ന ക്രമത്തിൽ.


ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം


അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി-മെഡിക്കൽ വിദ്യാഭ്യാസം സോയിൽ സർവേ ഓഫീസർ-കേരളസംസ്ഥാന ഭൂവിനിയോഗ ബോർഡ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്)-കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസം ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ)-പട്ടികജാതി വികസനവകുപ്പ് ഡ്രില്ലിങ് അസിസ്റ്റന്റ്-മൈനിങ് ആൻഡ് ജിയോളജി അസിസ്റ്റന്റ് ഗ്രേഡ് II-ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് ജൂനിയർ അസിസ്റ്റന്റ്-കേരളസ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ലബോറട്ടറി അസിസ്റ്റന്റ്-കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ-ജയിൽ ഇ.ഡി.പി. അസിസ്റ്റന്റ് കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് മിക്സിങ് യാർഡ് സൂപ്പർവൈസർ-കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാർക്ക്/അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ് II-വിവിധ കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ അക്കൗണ്ടന്റ് ഗ്രേഡ് II/അക്കൗണ്ട്സ് ക്ലാർക്ക്/ജൂനിയർ അക്കൗണ്ട്സ്/സ്റ്റോർ അസിസ്റ്റന്റ് ഗ്രേഡ് II-വിവിധ കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ.


ലാസ്റ്റ്ഗ്രേഡ് സർവന്റ്സ് :-


സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകൾ


യോഗ്യത: 1. ഏഴാംക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.


2. സൈക്കിൾസവാരി അറിഞ്ഞിരിക്കണം (വനിതകളെയും ഭിന്നശേഷിക്കാരെയും ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്)


പ്രായപരിധി: 18 - 36. ഉദ്യോഗാർഥികൾ 2.01.1985നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).


ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം :-


ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (തസ്തികമാറ്റം)വിദ്യാഭ്യാസം, വനിതാ സിവിൽ എക്സൈസ് ഓഫീസർഎക്സൈസ്, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം)വിദ്യാഭ്യാസം, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)വിദ്യാഭ്യാസം


.