പത്ത് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ പാറക്കുളത്തില്‍  യുവതിയുടെ മൃതദേഹം കണ്ടെത്തി :


22.12.2021


നന്മണ്ട:  നന്മണ്ട പരലാട് പാറക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഴുകുളം പാറക്കുഴി രജീഷിന്റെ ഭാര്യ   ശിശിര (23)യെയാണ് ക്വാറിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്.

വീടിന് സമീപത്തെ ക്വാറിയില്‍ വെളിച്ചം കണ്ടതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പാറക്കുളത്തിന് സമീപം യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാലുശ്ശേരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ആന്റ് റസ്ക്യൂ സംഘം പുലര്‍ച്ചെയോടെ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂബ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. നരിക്കുനി, വെള്ളിമാടുകുന്ന്, മീഞ്ചന്ത, മുക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌കൂബ ടീം, കൂരാച്ചുണ്ട് അമീന്‍ റെസ്‌ക്യൂ ടീം എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് സംഭവസ്ഥലത്തെത്തിയത്. നരിക്കുനി എസ്.ഒ. ടി.പി. രാമചന്ദ്രന്‍, സ്‌കൂബ അംഗങ്ങളായ ശിഹാബുദ്ദീന്‍, അഭിലാഷ്, മിഥുന്‍, ഇന്ദ്രജിത്ത് എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. 

ഒരു വര്‍ഷം മുന്‍പാണ് ശിശിരയും, രജീഷും വിവാഹിതരായത്. പിതാവ് സുരേന്ദ്രന്‍, മാതാവ് ഷീബ.