നരിക്കുനി സർവ്വീസ് സഹകരണ ബാങ്ക് എൽ ഡി എഫ് വീണ്ടും വിജയിച്ചു -
നരിക്കുനി: -നരിക്കുനി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ 13 ൽ 13 സീറ്റും നേടി എൽ ഡി എഫ് വിജയിച്ചു. പി സി രവീന്ദ്രൻ , വി കെ . ഹംസ മാസ്റ്റർ , ടി എ ആലിക്കോയ , സി.മനോജ് , പി കെ .രാമൻ ,വി കെ . ഷൈലജ , സിന്ധു മലയിൽ , ദീപ എളയിടത്ത് , ടി.വത്സൻ മാസ്റ്റർ , വേണുഗോപാൽ നെടുംകണ്ടത്തിൽ , ദിലീപ് കൊട്ടാരത്തിൽ (തുടങ്ങിയവർ സി പി ഐ (എം) , ബാലകൃഷ്ണൻ നടുവിലേടത്ത് (എൻ സി പി) , ഒ പി എം. മുഹമ്മദ് ഇക്ബാൽ (എൽ ജെ ഡി) എന്നിവരെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഭരണസമിതിയുടെ പ്രഥമ യോഗം ചേർന്ന് പി.സി രവീന്ദ്രനെ പ്രസിഡന്റായി ഐക്യഖണ്ഡേന തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസറായ സഹകരണ സംഘം തിരുവമ്പാടി യൂണിറ്റ് ഇൻസ്‌പെക്ടർ ബിജിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

0 അഭിപ്രായങ്ങള്‍