കോവിഡിനെ പിടിച്ച് കെട്ടി യു.എ.ഇ :-
ദുബായ് : ആഗോളതലത്തിലെ കോവിഡ് മുക്തി പട്ടികയില്‍ യു.എ.ഇ ഒന്നാം സ്ഥാനത്ത്. കോവിഡ് മഹാമാരിയെ പ്രതിരോധിച്ച് ശക്തമായി തിരിച്ചുവന്ന രാജ്യങ്ങളെ കുറിച്ച് ബ്ലൂംബെര്‍ഗ് തയാറാക്കിയ പട്ടികയിലാണ് യു.എ.ഇ ഒന്നാമതെത്തിയത് .അതെ സമയം കോവിഡ് മുക്തിയില്‍ രണ്ടാം സ്ഥാനം ചിലിയും ,മൂന്നാം സ്ഥാനം ഫിന്‍ലന്‍ഡും നേടി.സമ്പൂര്‍ണ വാക്സിനേഷന്‍ അടക്കം കോവിഡിനെ പ്രതിരോധിച്ച് മടങ്ങി വരാന്‍ രാജ്യങ്ങള്‍ കൈകൊണ്ട നടപടികളെ ആധാരമാക്കിയാണ് ബ്ലൂംബെര്‍ഗ് കോവിഡ് റിസൈലന്‍സ് പട്ടിക തയാറാക്കിയത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുഴുവന്‍ മാനദണ്ഡങ്ങളിലും, മികച്ച നിലവാരത്തിലാണ് യു.എ.ഇ ഒന്നാമതെത്തിയത്. പട്ടികയിലെ ആദ്യപത്തിലുള്ള ഏക ഗള്‍ഫ് രാജ്യവും യു.എ.ഇയാണ്.
100 ല്‍ 203 ആണ് യു.എ.ഇയുടെ വാക്സിനേഷന്‍ നിരക്ക്. ജനസംഖ്യയില്‍ ഏതാണ്ട് മുഴുവന്‍ പേര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കാന്‍ യു.എ.ഇക്ക് സാധിച്ചു .വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഏറ്റവും കൂടുതല്‍ വിമാന റൂട്ടുകള്‍ തുറന്നു കൊടുത്ത രാജ്യങ്ങളുടെ പട്ടികയിലും യു.എ.ഇ ഒന്നാമതുണ്ട്. 406 വിമാന റൂട്ടുകള്‍ യു.എ.ഇ തുറന്നിട്ടുണ്ട്.

0 അഭിപ്രായങ്ങള്‍