ബാലുശ്ശേരിപോലീസ് സ്റ്റേഷനിൽ അതിക്രമം; യുവാവ് അറസ്റ്റിൽ                                  


ബാലുശ്ശേരിയിൽ

പെണ്ണു കാണാനെത്തിയ കൊല്ലം സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ അകത്തായി.  കൊല്ലം കടക്കൽ പുലിപ്പാറ അർജുനാണ് (23) 16/12/21 ന് പുലർച്ചെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ ആക്രമണ പരമ്പര നടത്തിയത്. 

ഇന്നലെയാണ് അർജുൻ    സഹോദരനും, സുഹൃത്തിനുമൊപ്പം ബാലുശ്ശേരിയിൽ  പെണ്ണുകാണാനെത്തിയത്. രാത്രി ഇവർ മരാമത്ത് റസ്റ്റ് ഹൗസിൽ മുറിയടുത്ത് താമസിക്കുകയായിരുന്നു. റസ്റ്റ് ഹൗസിൽ വച്ച് മദ്യപിച്ച പ്രതി ആദ്യം സഹോദരനുമായി തർക്കത്തിലായി. തർക്കം രൂക്ഷമായപ്പോൾ കാര്യം അന്വേഷിച്ച റസ്റ്റ്ഹൗസ് ജീവനക്കാരനെ അക്രമിയ്ക്കാനും അർജുനൻ ശ്രമിച്ചു. ഇതോടെ റസ്റ്റ് ഹൗസിൽ നിന്ന് പൊലീസിനെ  സംഭവം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. റസ്റ്റ്ഹൗസിൽ അതിക്രമം നടത്തിയതിനു  പുലർച്ചെ 1. നു്  കേസ് എടുത്തു.   താമസിയാതെ സ്റ്റേഷനിൽ  അക്രമാസക്തനായ പ്രതി പൊലീസ്  ഉദ്യോഗസ്ഥരെ അടിക്കുകയും ,വലിയ തോതിൽ നാശം വരുത്തുകയും ചെയ്തു. ജനലും ,കംപ്യൂട്ടറും തകർത്ത പ്രതി ഫയലുകൾ വാരി പരത്തി. സ്റ്റേഷനിൽ നടത്തിയ അക്രമ സംഭവങ്ങളുടെ പേരിലും പൊലീസ് കൂടുതൽ കേസുകൾ എടുക്കുകയും ,അകത്താവുകയുമുണ്ടായി