ശ്രീനാരായണ വിലാസം സ്ക്കൂൾ - കണ്ണങ്കണ്ടി മീത്തൽ റോഡ് പണി പൂർത്തിയായി


ചേളന്നൂർ: ചേളന്നൂർ ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡിലെ ശ്രീ നാരായണ വിലാസം സ്ക്കൂൾ-കണ്ണങ്കണ്ടി മീത്തൽ കോൺക്രീറ്റ് റോഡ് പണി പൂർത്തിയായി

ചേളന്നൂർ ഗ്രാമ പഞ്ചായത്ത് 2021-22പദ്ധതിയിൽ എഴു ലക്ഷം രൂപ വകയിരുത്തിയാണ് പണി പൂർത്തിയാക്കിയത്. അഞ്ച് ഘട്ടങ്ങളിലായി പതിനേഴ് ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരിച്ച റോഡ് പോഴിക്കാവ് ഭാഗത്തു നിന്നും കാച്ചിറ ബണ്ട് ഭാഗത്തേക്കുള്ള എളുപ്പ വഴിയാണ്


ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ റോഡ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ലീല പുലരി, കെ. പവിത്രൻ, പി.സുധീർ കുമാർ , ഇ.എം.രാജൻ, ഷിജു ലാൽ കൊല്ലടത്ത്, കെ. വിശ്വനാഥൻ നായർ എന്നിവർ പ്രസംഗിച്ചു