വിജയോത്സവം സംഘടിപ്പിച്ചു - :

കണ്ടോത്ത്പാറ: ദേശീയ വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എൽ .സി, പ്ലസ് ടു പരീക്ഷ വിജയികളെയും, മറ്റ് അക്കാഡമിക മികവ് നേടിയവരെയും അനുമോദിക്കുന്ന ചടങ്ങ് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം.ഷാജി ഉദ്ഘാടനം ചെയ്തു.ബാലവേദി പ്രസിഡണ്ട് സാരംഗ് എം.കെ.അധ്യക്ഷം വഹിച്ച ചടങ്ങിൽ'ഉന്നത വിദ്യാഭ്യാസം തെരെഞ്ഞെടുക്കുമ്പോൾ ' എന്ന വിഷയത്തിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.കെ.ദിനേശൻ പ്രഭാഷണം നടത്തി.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.സർജാസ്, കാക്കൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.അബ്ദുൾ ഗഫൂർ, പി. കുഞ്ഞോതിൻ കുട്ടി, കെ.എ. ഗീത, എം.കെ.സന്തോഷ്.സി.അഹമ്മദ് ജമാൽ,അബ്ബാസ് അലി, തുടങ്ങിയവർ സംസാരിച്ചു.ബാലവേദി  സെക്രട്ടറി  ലനനഷ്വ കെ സ്വാഗതം പറഞ്ഞ യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി ഷമീർ എം വി നന്ദി പറഞ്ഞു.